മറിയക്കുട്ടിക്ക് ക്ഷേമപെൻഷൻ ലഭിച്ചു; ഒരു മാസത്തെ തുക വീട്ടിലെത്തി കൈമാറി
Tuesday, November 21, 2023 4:22 PM IST
ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിനെതിരെ പ്രതികരിച്ച മറിയക്കുട്ടിക്ക് പെൻഷൻ പണം ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുക അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി കൈമാറി. ബാക്കി തുക പിന്നീട് നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, തരാനുള്ള നാല് മാസത്തെ പെന്ഷന് തുക വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി മുന്നറിയിപ്പ് നൽകി.