തേജസ്വി യാദവിന് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു
Thursday, February 1, 2024 3:57 AM IST
പാറ്റ്ന: ബിഹാറിലെ മഹാഗത്ബന്ധൻ സർക്കാരിന്റെ പതനത്തിന് പിന്നാലെ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ അധികാരമേറ്റ പുതിയ സർക്കാർ പിൻവലിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പുതുതായി ചുമതലയേറ്റ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിക്കും വിജയ് കുമാർ സിൻഹയ്ക്കും സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതായി വിജ്ഞാപനത്തിൽ പറയുന്നു.
ഉപമുഖ്യമന്ത്രിമാർക്കൊപ്പം ബിജെപിയുടെ ലോക്സഭാ എംപിയായ രാജീവ് പ്രതാപ് റൂഡിക്കും ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ വിഐപികൾക്കെതിരായ ഭീഷണിയെ കുറിച്ച് അവലോകനം ചെയ്തതിന് ശേഷമാണ് ഈ തീരുമാനമെന്നും അറിയിപ്പിൽ പറയുന്നു.