ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സി​പി​ഐ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

ന​ട​പ്പാ​ക്കി​യ​ത് ഭ​യാ​ന​ക​മാ​യ നി​യ​മ​മാ​ണെ​ന്നും ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഹ​ർ​ജി ന​ൽ​കി​യ​ത്. നേ​ര​ത്തെ മു​സ്‌​ലിം​ലീ​ഗും ഡി​വൈ​എ​ഫ്ഐ​യും പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ (എ​ജി) ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.