കോ​ട്ട​യം: പി​ണ്ണ​ക്കാ​നാ​ട് മൈ​ലാ​ടി എ​സ്എ​ച്ച് കോ​ൺ​വെന്‍റി​ലെ സി​സ്റ്റ​ർ ജോ​സ് മ​രി​യ​യെ (75) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി പ്ര​തി കാ​സ​ർ​ഗോ​ഡ് മൂ​ന്നാ​ട് സ്വ​ദേ​ശി സ​തീ​ശ് ബാ​ബു​വി​ന്‍റെ ശി​ക്ഷ 23 ലേ​ക്ക് മാ​റ്റി.

കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി സ​തീ​ഷ് ബാ​ബു​വി​നെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 2015 ഏ​പ്രി​ൽ 17 നാ​യി​രു​ന്നു സം​ഭ​വം.​മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പ്ര​തി ക​മ്പി​വ​ടി​ക്കൊ​ണ്ട് സി​സ്റ്റ​റെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പാ​ലാ ലി​സ്യു മ​ഠ​ത്തി​ലെ സി​സ്റ്റ​ർ അ​മ​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ​ക്കി​ടെ സി​സ്റ്റ​ർ ജോ​സ് മ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ൽ തി​രു​വ​ന്ത​പു​രം സെ‌‌​ൻ​ഡ്ര​ൽ ജ​യി​ൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ് പ്ര​തി സ​തീ​ശ് ബാ​ബു.