നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ചു; രണ്ടുവയസുകാരന് ദാരുണാന്ത്യം; എട്ടുപേർക്ക് ഗുരുതര പരിക്ക്
Thursday, May 2, 2024 1:39 PM IST
കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസ് ആണ് മരിച്ചത്.
അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് 12.15നാണ് സംഭവം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്.
കനത്ത ചൂടായതിനാൽ കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറിയത്.