ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ
Tuesday, September 17, 2024 3:56 AM IST
പൂച്ചാക്കല്‍: മൂന്ന് ലിറ്റര്‍ ചാരായവും പത്ത് ലിറ്ററോളം കോടയും മറ്റ് വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. പാണാവള്ളി തൃച്ചാറ്റുകുളം ചെട്ടിമടത്തിൽ നികർത്ത് വീട്ടിൽ അനിരുദ്ധൻ (42), തൃച്ചാറ്റുകുളം പള്ളിത്തറ വീട്ടിൽ പ്രസാദ് (47) എന്നിവരാണ് പിടിയിലായത്.
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പാണാവള്ളിയില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.അനിരുദ്ധന്റെ കുടുംബവീട്ടിലെ താത്കാലിക ഷെഡിന് പുറകുവശത്ത് വാറ്റികൊണ്ടിരിക്കവേയാണ് ഇവര്‍ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.