ഷൈൻ ടോം ചാക്കോ ഹോട്ടലിൽവച്ച് രണ്ട് യുവതികളെ കണ്ടു
Thursday, April 17, 2025 3:35 PM IST
കൊച്ചി: പോലീസ് പരിശോധനയ്ക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്. ഷൈന്‍ ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശിയാണെന്നും ഹോട്ടലിൽ രണ്ട് യുവതികളെ ഷൈൻ കണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
ഒരു സ്ത്രീ റൂമിലേക്ക് വന്നെങ്കിലും പിന്നീട് അവർ മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് പറഞ്ഞയച്ചു. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്.
മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് പോലീസ് പറഞ്ഞു.