വയനാട്ടിൽ പുലിയുടെ ആക്രമണം; ആട് ചത്തു
Thursday, May 1, 2025 3:21 AM IST
കൽപ്പറ്റ: വയനാട് ചീരാലിയിലുണ്ടായ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. കഴിഞ്ഞ ദിവസം രാത്രി 8.30 നുണ്ടായ സംഭവത്തിൽ മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടാണ് ചത്തത്.
കഴിഞ്ഞ ദിവസം വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ഇയാളെ കരടി ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഗോപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുമ്പോഴും വനംവകുപ്പ് അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.