ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെതിരെ ചെൽസിക്ക് ജയം
Monday, May 5, 2025 5:35 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എൻസോ ഫെർണാണ്ടസും കോൽ പാൽമറുമാണ് ചെൽസിക്കായി ഗോൾ നേടിയത്. ലിവർപൂൾ താരം ജറേൽ ക്വാൻസായുടെ സെൽഫ് ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.
വിർജിൽ വാൻ ഡൈക്കാണ് ലിവർപൂളിനായി ഗോൾ സ്കോർ ചെയ്തത്.