സീസൺ അവസാനത്തോടെ ലിവർപൂൾ വിടും: ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്
Monday, May 5, 2025 11:53 PM IST
ലണ്ടന്‍: സീസൺ അവസാനത്തോടെ ലിവർപൂൾ എഫ്സി വിടുമെന്ന് സൂപ്പർ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡ്. ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കില്ലെന്ന് അര്‍നോള്‍ഡ് വ്യക്തമാക്കി.
ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗ് ചാമ്പ്യൻമാരായതിന് പിന്നാലെയാണ് അർനോൾഡിന്റെ പ്രഖ്യാപനം.ആറാം വയസില്‍ ലിവര്‍പൂള്‍ അക്കാഡമിയിലെത്തിയ അര്‍നോള്‍ഡ് 2016ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തി.
ക്ലബിനായി 352 മത്സരങ്ങളില്‍ നിന്ന് 23 ഗോള്‍ നേടി. എട്ട് കിരീട വിജയങ്ങളില്‍ പങ്കാളിയായി. ഇരുപത്തിയാറുകാരനായ അര്‍നോള്‍ഡ് ഫ്രീ ട്രാന്‍സ്ഫറില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.