ന്യൂ​ഡ​ൽ​ഹി: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ൽ എ. ​രാ​ജ​യ്ക്ക് വി​ജ​യം. രാ​ജ​യ്ക്ക് എം​എ​ൽ​എ​യാ​യി തു​ട​രാ​മെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധിയും സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി.

ജ​സ്റ്റീ​സ് എ. ​അ​മാ​ന​ത്തു​ള്ള, ജ​സ്റ്റീ​സ് പി.​കെ. മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. രാ​ജയ്​ക്ക് പ​ട്ടി​ക വി​ഭാ​ഗം സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ഇ​തു​വ​രെ​യു​ള്ള എ​ല്ലാ അ​നു​കൂ​ല്യ​ങ്ങ​ളും രാ​ജ​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം​ ചെ​യ്ത മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് വി​ല​യി​രു​ത്തി ഹൈ​ക്കോ​ട​തി 2023 മാ​ർ​ച്ചി​ൽ രാ​ജ​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ന​ൽ​കി​യി​രു​ന്നു.

ക്രി​സ്തു​മ​ത​വി​ശ്വാ​സി​യാ​യ രാ​ജ​യ്ക്ക് സം​വ​ര​ണ​മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ യു​ഡി​എ​ഫി​ലെ ഡി. ​കു​മാ​റാ​യി​രു​ന്നു ഹ​ർ​ജി ന​ൽ​കി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് കു​ടി​യേ​റി​യ ഹി​ന്ദു, പ​റ​യ​ർ വി​ഭാ​ഗ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു​ണ്ടാ​യ മ​ക​നാ​ണ് ത​ന്‍റെ പി​താ​വെ​ന്നാ​യി​രു​ന്നു രാ​ജ സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. 1950 ന് ​മു​ൻ​പ് കു​ടി​യേ​റി​യ​തി​നാ​ൽ സം​വ​ര​ണ​ത്തി​ന് ആ​ർ​ഹ​ത​യു​ണ്ടെ​ന്നും രാ​ജ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.