സമൂഹമാധ്യങ്ങളിലെ ദേശവിരുദ്ധ പ്രചാരണം; നടപടിക്ക് കേന്ദ്ര നിർദേശം
Thursday, May 8, 2025 3:09 PM IST
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹിക, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ദേശവിരുദ്ധ പ്രചാരണങ്ങൾ നിരീക്ഷിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വേഗത്തിൽ നടപടിയെടുക്കാനുമാണ് നിർദേശം.
എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് പറഞ്ഞു. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാന്പുകളാണ് ഇന്ത്യ തകർത്തതെന്നും രാജ്നാഥ് വിശദീകരിച്ചിരുന്നു.