മുൻ പ്രതിരോധസെക്രട്ടറി അജയ് കുമാർ യുപിഎസ്സി ചെയർമാൻ
Tuesday, May 13, 2025 5:44 PM IST
ന്യൂഡൽഹി: മുൻ പ്രതിരോധസെക്രട്ടറി അജയ് കുമാറിനെ യുപിഎസ്സി ചെയർമാനായി നിയമിച്ചു. പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29ന് പൂർത്തിയായ സാഹചര്യത്തിലാണ് നിയമനം.
കേരള കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് കുമാർ 2019 ഓഗസ്റ്റ് 23 മുതൽ 2022 ഒക്ടോബർ 31 വരെ പ്രതിരോധസെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹം കേരളസർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള പദവികൾ വഹിച്ചിട്ടുണ്ട്.