വഖഫ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വാദം കേൾക്കും
Thursday, May 15, 2025 5:23 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ഇന്നു വാദംകേൾക്കും.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റീസ് പദവിയിൽ നിന്ന് ചൊവ്വാഴ്ച വിരമിച്ചതോടെ കേസ് പുതിയ ബഞ്ചിന്റെ പരിഗണനയിലെത്തുകയായിരുന്നു.
നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചു വരെ നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നല്കിയിരുന്നു.