ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെതിരെ ബ്രൈറ്റന് ജയം
Tuesday, May 20, 2025 3:23 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടം ഉറപ്പിച്ച ലിവർപൂളിനെ വീഴ്ത്തി ബ്രൈറ്റൻ & ഹോവ് ആൽബിയൻ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൻ ലിവർപൂളിനെ തോൽപ്പിച്ചത്.
യാസിൻ അയാരി, കവോരു മൈറ്റോമ, ജാക്ക് ഹിൻഷൽവുഡ് എന്നിവരാണ് ബ്രൈറ്റനായി ഗോളുകൾ നേടിയത്. ഹാർവി എല്ലിയട്ടും ഡൊമിനിക്ക് ഷോബോസ്ലായിയും ആണ് ലിവർപൂളിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രൈറ്റന് 58 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൻ. പരാജയപ്പെട്ടെങ്കിലും ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 83 പോയിന്റാണുള്ളത്.