തി​രു​വ​ന​ന്ത​പു​രം: കെ​നി​യ​യി​ലെ നെ​ഹ്റൂ​റു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു. നെ​യ്‌​റോ​ബി​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ഞ്ചു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

നോ​ര്‍​ക്ക റൂ​ട്‌​സ് വ​ഴി ലോ​ക​കേ​ര​ള സ​ഭാം​ഗ​ങ്ങ​ളും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് ന​മ്പ​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ നെ​ഹ്‌​റൂ​റു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​യു​ന്ന പ​രി​ക്കേ​റ്റ​വ​രെ രാ​ത്രി​യോ​ടെ റോ​ഡു മാ​ര്‍​ഗ​മോ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ലോ നെ​യ്‌​റോ​ബി​യി​ലെ​ത്തി​ക്കും.

അ​പ​ക​ട​ത്തി​ല്‍ മ​ര​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം നെ​യ്‌​റോ​ബി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും ലോ​ക കേ​ര​ള സ​ഭ അ​റി​യി​ച്ചു. നെ​യ്റോ​ബി​യി​ലെ ന​ക്റൂ, അ​ഗാ​ക്കാ​ന്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ന​മ്പ​ർ: 18004253939 (ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍, ഇ​ന്ത്യ​യി​ല്‍ നി​ന്നും ), +91-8802012345 (മി​സ്ഡ് കോ​ള്‍, വി​ദേ​ശ​ത്തു നി​ന്നും).