ഭാര്യക്ക് നേരെ വെടിയുതിർത്തു; ഭർത്താവ് അറസ്റ്റിൽ
Monday, June 16, 2025 8:02 PM IST
പാലക്കാട്: മംഗലംഡാം പൂതകോട് ഭാര്യക്കു നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ. കുടുംബവഴക്കിനെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.
മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്. കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.