ആസാമിൽ സുരക്ഷാസേന ക്യാമ്പിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചു; മൂന്നു പോലീസുകാർക്ക് പരിക്ക്
Wednesday, June 25, 2025 4:30 AM IST
ഗോഹട്ടി: ആസാമിലെ ഗോലാഘട്ട് ജില്ലയിലെ സുരക്ഷാ സേനാ ക്യാമ്പിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഗോലാഘട്ട് ജില്ലയിലെ സപ്ജുരി പൻബാഡിയിലെ ക്യാമ്പിലാണ് സ്ഫോടനം നടന്നത്.
സിദ്ധാർഥ് ബോർബോറ, സുശീൽ ഭൂമിജ്, മിന്റു ഹജാരിക എന്നീ മൂന്ന് ആസാം പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കിലെത്തിയ ചിലർ ക്യാമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞതാകാമെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ബൊക്കാഖാട്ടിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.