ആൻഡമാൻ കടലിൽ ഭൂചലനം; ആളപായമില്ല
Wednesday, June 25, 2025 6:10 AM IST
പോർട്ട് ബ്ലെയർ: ആൻഡമാൻ കടലിൽ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ബുധനാഴ്ച പുലർച്ചെ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.
20 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.