ഇന്ത്യയ്ക്ക് തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ല
Thursday, June 26, 2025 8:05 PM IST
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ജൂലൈ രണ്ട് മുതല്‍ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറ കളിക്കില്ലെന്നാണ് സൂചന.
ഒന്നാം ടെസ്റ്റില്‍ 44 ഓവറുകള്‍ എറിഞ്ഞ ബുംറയ്ക്ക് അടുത്ത മത്സരത്തില്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 10ന് ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറ തിരിച്ചെത്തിയേക്കും.
ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേടിയ ബുംറയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. ബുംറയുടെ അഭാവത്തിൽ അര്‍ഷ്ദീപ് സിംഗ് ടീമിലെത്തിയേക്കും.