ഇ​സ്‌​ലാ​മാ​ബാ​ദ്∙ പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം 16 ആ​യി. സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പ​രി​ക്കേ​റ്റു.

സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ൻ ചാ​വേ​ർ സൈ​ന്യ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ൻ താ​ലി​ബാ​ന്‍റെ ചാ​വേ​ർ ആ​ക്ര​മ​ണ വി​ഭാ​ഗ​മാ​യ ഹാ​ഫി​സ് ഗു​ൽ ബ​ഹാ​ദൂ​ർ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. ഇ​തി​ൽ ആ​റ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി​യോ​ടു പ​റ​ഞ്ഞു.