ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബെ​ർ​ഹാം​പൂ​രി​ൽ ലോ​ഡ്ജി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ശേ​ഷം കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ന് ശേ​ഷം ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ്രി​യ കു​മാ​രി മോ​ഹ​രാ​ന ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ല​ഞ്ചി​പ്പ​ള്ളി സ്വ​ദേ​ശി അ​ഭ​യ​കു​മാ​ർ മോ​ഹ​ന (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഒ​രു ലോ​ഡ്ജി​ൽ അ​ഭ​യ മു​റി​യെ​ടു​ത്തു. പ്രി​യ അ​ൽ​പ്പം വൈ​കി​യാ​ണ് എ​ത്തി​യ​ത്. ഇ​രു​വ​രും മു​റി​യി​ൽ അ​ൽ​പ്പ​സ​മ​യം ഒ​ന്നി​ച്ചു ചി​ല​വ​ഴി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

അ‍​ഭ​യ, പ്രി​യ കു​മാ​രി​യെ 20 ത​വ​ണ കു​ത്തി​യ​താ​യും തു​ട​ർ​ന്ന് ഇ​വ​ർ മ​രി​ച്ച​താ​യും പോ​ലീ​സ് അ​റിയി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം, കൈ​യ്ക്കേ​റ്റ പ​രി​ക്കി​ന് ചി​കി​ത്സ​യ്ക്കാ​യി പ്ര​തി സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. അ​വി​ടെ നി​ന്ന് ഗോ​സാ​നി​നു​വാ​ഗോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള പ്രി​യ​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.