ആസാമിൽ ബീഫ് വിൽപ്പന നടത്തിയ 196 പേർ കസ്റ്റഡിയിൽ
Thursday, July 3, 2025 5:52 AM IST
ഗോഹട്ടി: ആസാമിൽ നിയമം ലംഘിച്ച് ബീഫ് വിൽപ്പന നടത്തിയ 196പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കശാപ്പുശാലകൾ എന്നിവയുൾപ്പെടെ 178 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
2021 ലെ കന്നുകാലി നിരോധന നിയമപ്രകാരം ആസാം പോലീസ് 1,700 കിലോയിലധികം ബീഫ് പിടിച്ചെടുത്തു.
2021 ലെ കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് ആസാമിൽ പരിശോധന നടന്നത്. ഈ നിയമപ്രകാരം ക്ഷേത്രങ്ങൾക്ക് സമീപവും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ഗോമാംസം വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ആദ്യ ദിവസം നടത്തിയ പരിശോധനയിൽ, ഗോഹട്ടി, നാഗോൺ, ചരൈഡിയോ, കൊക്രാർ, സൗത്ത് കാംരൂപ്, ദിബ്രുഗഡ് എന്നിവിടങ്ങളിലായി 112 ഹോട്ടലുകളിൽ റെയ്ഡുകൾ നടത്തി. വേവിച്ചതും പാകം ചെയ്യാൻ സൂക്ഷിച്ചതുമായ വലിയ അളവിൽ ബീഫ് ഇവിടെ നിന്നും കണ്ടെത്തി.
കൊക്രജാറിൽ മാത്രം നാല് ഹോട്ടലുകളിൽ പോലീസ് സംഘം പരിശോധന നടത്തി. അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.