ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണു; രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
Monday, July 7, 2025 4:44 PM IST
പത്തനംതിട്ട: ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് രണ്ട് തൊഴിലാളികൾ കുടുങ്ങി. കോന്നി പയ്യനാമൺ ചെങ്കുളത്തെ പാറമടയിൽ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.