തെരഞ്ഞെടുപ്പിനുമുമ്പ് കൂടുതൽ കക്ഷികളെത്തും: അടൂർ പ്രകാശ്
Wednesday, July 9, 2025 12:42 AM IST
തൃശൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കൂടുതൽ രാഷ്ട്രീയകക്ഷികൾ യുഡിഎഫിലെത്തുമെന്ന് യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് പറഞ്ഞു.
ടൗൺഹാളിൽ കോൺഗ്രസ് സമരസംഗമ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊക്കെ പാർട്ടികളാണു വരികയെന്ന് ഇപ്പോൾ പറയാനാകില്ല. അതു പറഞ്ഞാൽപിന്നെ അതിനെക്കുറിച്ചാകും ചർച്ച. ചില പാർട്ടികൾ യുഡിഎഫിലേക്കു വരും.
കേരള കോൺഗ്രസ് -എം യുഡിഎഫ് ഘടകകക്ഷിയാകുമോയെന്ന ചോദ്യത്തിന്, ആർക്കെതിരേയും വാതിൽ അടച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഞങ്ങളാരും തടസം നിൽക്കാറില്ല, എന്താണു തടസമെന്നു ഞങ്ങൾക്കു പറയാനാകില്ല. കാത്തിരുന്നുകാണാമെന്നും അടൂർ പ്രകാശ് പറഞ്ഞു.