കീവിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം
Friday, July 11, 2025 3:46 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.