പോത്തുണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് സാമൂഹിക വിരുദ്ധരുടെ മര്‍ദനം; പോലീസ് കേസെടുത്തു
Friday, July 11, 2025 9:45 AM IST
പാലക്കാട്: പോത്തുണ്ടി ഡാം ഉദ്യാനത്തിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
യുവതിയേക്കുറിച്ചുള്ള മോശം പരാമര്‍ശം ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനം. ഉദ്യാനത്തിന്റെ ഗേറ്റടച്ച് ഇവരെ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. പരിക്കേറ്റ ജീവനക്കാര്‍ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ നാല് പേര്‍ക്കെതിരേ നെന്മാറ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്.