കരിപ്പൂരിൽ ഒരു കിലോ എംഡിഎംയുമായി യാത്രക്കാരി പിടിയിൽ
Sunday, July 20, 2025 6:40 PM IST
കരിപ്പുർ: കരിപ്പുർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ. മസ്കറ്റിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ്–338 വഴി കടത്തിയ എംഡിഎയാണ് പിടികൂടിയത്.
പത്തനംതിട്ട നെല്ലിവള സ്വദേശിനിയാണ് എംഡിഎംഎയുമായി പിടിയിലായത്. എംഡിഎംയുമായി കരിപ്പൂരിലെത്തിയ ഇവരെ വിമാനത്താവളത്തിന് പുറത്തുനിന്ന് കരിപ്പുർ പോലീസ് പിടികൂടുകയായിരുന്നു.
ഇവരെ വിമാനത്താളത്തിൽ കൊണ്ടുപോകാൻ വന്ന യുവാവും പോലീസിന്റെ പിടിയിലായി.