അനിശ്ചിതകാല പണിമുടക്ക്; ബസുടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും
Monday, July 21, 2025 8:39 AM IST
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്കാണ് ചർച്ച. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങാനിരിക്കെയാണ് നീക്കം.
ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകൾ വ്യക്തമാക്കിയിരുന്നു.