തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് സതീശൻ അന്ത്യാഞ്ജലി അർപ്പിച്ചത്.

സാ​ധാ​ര​ണ ക​മ്മ്യൂ​ണി​സ്റ്റ് രീ​തി​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​നാ​യി​രു​ന്നു വി​എ​സെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ്വ​രം ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

ക​ല​ഹി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ല്‍ ക​ല​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ഭൂ​മി​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചു. പാ​ര്‍​ട്ടി​യു​ടെ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങാ​തെ സ്വ​ന്തം വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്ത നേ​താ​വാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ദ​ർ​ബാ​ർ ഹാ​ളി​ലെ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഇ​വി​ടെ പൊ​തു​ദ​ർ​ശ​നം തു​ട​രും. പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.