മാഞ്ചസ്റ്ററിൽ ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമിൽ മൂന്നു മാറ്റങ്ങൾ
Wednesday, July 23, 2025 3:20 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ പതിനാലാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്നത്.
മൂന്നു മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ നിർണായക പോരാട്ടത്തിനിറങ്ങുന്നത്. കരുൺ നായർക്കു പകരം സായ് സുദർശനും നിതീഷ് റെഡ്ഡിക്കു പകരം ശാർദുൽ താക്കൂറും ആകാശ്ദീപിനു പകരം അൻഷുൽ കാംബോജും അന്തിമ ഇലവനിൽ ഇടംപിടിച്ചു.
പരാജയപ്പെട്ടാല്‍ അഞ്ച് മത്സര പരമ്പര നഷ്ടമാകുമെന്നതിനാൽ ഗില്ലിനും സംഘത്തിനും ഇത് ജീവന്മരണ പോരാട്ടമാണ്. ഒന്നും മൂന്നും ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ, നോട്ടിംഗ്ഹാമിലെ രണ്ടാം മത്സരത്തില്‍ ജയം നേടിയിരുന്നു. നിലവില്‍ 2-1നു പിന്നിലാണ് ഇന്ത്യ.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കഴ്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, അൻഷുൽ കാംബോജ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.