കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ സ്ഫോടക വസ്തു കണ്ടെത്തി
Saturday, August 2, 2025 11:57 PM IST
കോഴിക്കോട്: കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. കാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്.
ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തു തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകുന്നേരം ഒരു കവറിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
വിദ്യാർഥികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെ അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ ശേഷം സ്ഫോടക വസ്തു കസ്റ്റഡിയിലെടുക്കുകയായിരുന്നു.