കാഷ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു; "ഓപ്പറേഷന് അഖല്‍' മൂന്നാം ദിനവും തുടരുന്നു
Sunday, August 3, 2025 10:55 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ കൂടി വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ഭീകരര്‍ക്കെതിരായ ഓപ്പറേഷന് അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.
തെക്കന്‍ കാഷ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ രാത്രി വൈകിയും വെടിവയ്പ്പുണ്ടായി. സൈന്യം, സിആര്‍പിഎഫ്, ജമ്മുകാഷ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത സംഘവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അഖല്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) പെട്ടവരാണെന്ന് സൈന്യം സൂചിപ്പിച്ചു.