ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Monday, August 4, 2025 1:20 AM IST
തിരുവനന്തപുരം: പ്രഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www. lbscentre. kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആറിനകം നിർദിഷ്ട ഫീസ് ഒടുക്കണം.
ഓണ്‍ലൈനായും ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.
ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ആറിനു വൈകുന്നേരം നാലുവരെ. കൂടുതൽ വിവരങ്ങൾ 0471-2560361, 362, 363, 364 എന്നീ നന്പറുകളിലും എന്ന www. lbscentre.kerala.gov.inവെബ്സൈറ്റിലും ലഭ്യമാണ്.