ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 98 ല​ക്ഷ​ത്തി​ല​ധി​കം വാ​ട്സ് ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് നി​രോ​ധ​നം. ദു​രു​പ​യോ​ഗ​വും ദോ​ഷ​ക​ര​മാ​യ പെ​രു​മാ​റ്റ​വും ചെ​റു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജൂ​ണി​ലെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി.

ഏ​ക​ദേ​ശം 19.79 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ക്തൃ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് നി​രോ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (Intermediary Guidelines and Digital Media Ethics Code) Rules (2021) പാ​ലി​ച്ചാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മെ​റ്റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​സേ​ജിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ വാ​ട്സ് ആ​പ്പി​ന് ത​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം വ​ഴി ജൂ​ണി​ൽ 23,596 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 1,001 അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പ​രാ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷം അ​ക്കൗ​ണ്ടു​ക​ൾ നി​രോ​ധി​ക്കു​ക​യോ മു​മ്പ് നി​രോ​ധി​ച്ച​വ പു​ന​സ്ഥാ​പി​ക്കു​ക​യോ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​യ്യും.

16,069 പ​രാ​തി​ക​ൾ അ​പ്പീ​ലു​ക​ൾ വ​ഴി ല​ഭി​ച്ച​വ​യാ​യി​രു​ന്നു. ഇ​തി​ൽ 756 അ​ക്കൗ​ണ്ടു​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​ക്കൗ​ണ്ട് സ​പ്പോ​ർ​ട്ട്, പ്രോ​ഡ​ക്ട് സ​പ്പോ​ർ​ട്ട്, സു​ര​ക്ഷ എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റ് പ​രാ​തി വി​ഭാ​ഗ​ങ്ങ​ൾ.

ദോ​ഷ​ക​ര​മാ​യ പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് ക​ണ്ടെ​ത്തു​ന്ന​തി​നേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണി​തെ​ന്ന് വാ​ട്സ് ആ​പ്പ് പ​റ​യു​ന്നു. അ​ക്കൗ​ണ്ട് സെ​റ്റ​പ്പ്, മെ​സേ​ജിം​ഗ്, നെ​ഗ​റ്റീ​വ് ഫീ​ഡ്ബാ​ക്ക് റി​യാ​ക്ഷ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളി​ലാ​ണ് ദു​രു​പ​യോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.