പുടിനുമായി കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി ട്രംപ്
Thursday, August 7, 2025 6:20 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുടിനുമായി ഉടൻ കൂടിക്കാഴ്ച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോസ്കോയിൽ തന്റെ പ്രത്യേക ദൂതനും റഷ്യൻ നേതാവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കൂടിക്കാഴ്ചയെന്ന് ട്രംപ് പറഞ്ഞു.
ട്രംപും യുക്രേയ്ൻ നേതാവ് വ്ളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഒരു ഫോൺ കോളിലാണ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടതെന്ന് കീവിൽനിന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട്, ബ്രിട്ടൻ, ജർമനി, ഫിൻലൻഡ് എന്നിവരുൾപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ റഷ്യൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെൻസ്കിക്ക് ട്രംപിന്റെ ഫോൺ കോൾ വന്നത്.
ഈ യുദ്ധം അവസാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വരും ദിവസങ്ങളിലും തങ്ങൾ അതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.