മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; പ്രതി പിടിയിൽ
Saturday, August 9, 2025 12:36 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഖാർഗോൺ ജില്ലയിലാണ് സംഭവം.
മഹേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നും ഉറുമ്പരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ 16കായാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായും കുട്ടിയെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെന്നും പോലീസ് സൂപ്രണ്ട് ധർമരാജ് മീന പറഞ്ഞു.
ഗുജറാത്തിലെ രാജ്കോട്ടിൽ കൂലിപ്പണി ചെയ്തിരുന്ന സമയത്ത് പിതാവ് തന്നെ പീഡിപ്പിച്ചുവെന്നും തുടർന്ന് താൻ ഗർഭിണിയായെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിൽ വച്ചാണ് താൻ പ്രസവിച്ചതെന്നും കുഞ്ഞിനെ പിതാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും കുട്ടി മൊഴി നൽകി.
പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരമാണ് വെള്ളിയാഴ്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 16കാരിയുടെയും കുഞ്ഞിന്റെയും പ്രതിയുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഖാർഗോണിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇൻഡോറിലെ എംടിഎച്ച് ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ വെന്റിലേറ്റർ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നതെന്ന് നവജാത ശിശു പരിചരണ യൂണിറ്റ് മേധാവി ഡോ. പവൻ പട്ടീദർ പറഞ്ഞു.