ഡൽഹിയിൽ യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി
Saturday, August 9, 2025 3:22 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവാവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. കാരവാൽ നഗർ പ്രദേശത്തെ വീട്ടിൽ വച്ചാണ് സംഭവം.
ജയശ്രീ(28), അഞ്ച്, ഏഴ് വയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. യുവാവും ജയശ്രീയും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.
മൃതദേഹങ്ങൾ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.