ന്യൂ‍​ഡ​ൽ​ഹി∙ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മാ​തി​ർ​ത്തി നി​ഷേ​ധി​ച്ച​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 126 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം പാ​ക്കി​സ്ഥാ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് സം​ഭ​വി​ച്ച​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഏ​പ്രി​ൽ 23ന് ​ഇ​ന്ത്യ സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി നി​ഷേ​ധി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി പ്ര​തി​ദി​നം 100 മു​ത​ൽ 150 വ​രെ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സി​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

ന​ഷ്ടം സം​ഭ​വി​ച്ച കാ​ര്യം പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ത​ന്നെ​യാ​ണ് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ അ​റി​യി​ച്ച​ത്. മൊ​ത്തം വ്യോ​മ ഗ​താ​ഗ​ത​ത്തി​ല്‍ 20 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ​തോ​ടെ ഓ​വ​ര്‍ ഫ്ലൈ​യിം​ഗ് ഫീ​സി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​വും പാ​ക്കി​സ്ഥാ​ന് കു​റ​ഞ്ഞി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്കു​ള്ള വ്യോ​മ​പാ​ത അ​ട​ച്ചി​ടു​ന്ന​ത് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി പാ​ക്കി​സ്ഥാ​ൻ നീ​ട്ടി. ഓ​ഗ​സ്റ്റ് 24 വ​രെ​യാ​ണ് വി​ല​ക്ക് നീ​ട്ടി​യ​ത്. പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ൻ വ്യോ​മാ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ഓ​ഗ​സ്റ്റ് 23 വ​രെ ഇ​ന്ത്യ​യും നീ​ട്ടി​യി​ട്ടു​ണ്ട്.