തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു
Saturday, August 9, 2025 7:45 PM IST
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ വിരുദുനഗറിൽ പടക്ക നിർമാണ ശാലകളിൽ നടന്ന വിവിധ അപകടങ്ങളിൽ 16 പേരാണ് മരിച്ചത്.