ഓപ്പറേഷന് ഡി ഹണ്ട്: 146 പേർ അറസ്റ്റിൽ
Saturday, August 9, 2025 8:43 PM IST
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിൽ 146 പേർ അറസ്റ്റിൽ. ഓഗസ്റ്റ് എട്ടിന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1964 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 136 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ എല്ലാം കൂടി എംഡിഎംഎ (0.045641 കിലോ), കഞ്ചാവ് (13.45974 കിലോ), കഞ്ചാവ് ബീഡി (72 എണ്ണം) എന്നിവ പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടപ്പാക്കുന്നത്.