ഭു​വ​നേ​ശ്വ​ര്‍: ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ഡീ​ഷ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​തു വ​രെ 42 ല​ക്ഷം പേ​ർ വോ​ട്ട് ചെ​യ്തു.

വൈ​കു​ന്നേ​രം ഇ​ത്ര​യും വ​ലി​യ അ​ള​വി​ല്‍ ജ​ന​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭ​ക്ത​ച​ര​ണ്‍ ദാ​സ് ചോ​ദി​ച്ചു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​ഡി​ക്ക് ഒ​രു സീ​റ്റി​ല്‍ പോ​ലും വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​ഡി 51 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു. പ​ക്ഷെ ഒ​രു ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പോ​ലും വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ചി​ല ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​ഞ്ചോ ആ​റോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി​രു​ന്നു മു​ന്‍​തൂ​ക്കം.

എ​ന്നാ​ല്‍ അ​വ​ര്‍​ക്കൊ​ന്നും എം​പി​മാ​രാ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ങ്ങ​നെ​യാ​ണി​തെ​ന്നും ഭ​ക്ത​ച​ര​ണ്‍ ദാ​സ് ചോ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റി​ലാ​ണ് വി​ജ​യി​ച്ച​ത്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ബി​ജെ​പി ത​ള്ളി.