മോ​സ്കോ: റ​ഷ്യ​യി​ലെ കു​റി​ൽ ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി 7.33ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ തീ​വ​ത്ര 6.1 രേ​ഖ​പ്പെ​ടു​ത്തി. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ​യി​ലെ കാം​ച​ത്ക ദ്വീ​പി​ൽ 8.8 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​പ്പാ​ൻ - റ​ഷ്യ തീ​ര​പ്ര​ദേ​ശ​ത്ത് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.