നടി രമ്യയ്ക്കെതിരെ ഭീഷണി; മുഖ്യപ്രതി അറസ്റ്റിൽ
Sunday, August 10, 2025 7:44 AM IST
ബംഗളൂരു: നടിയും മുൻ എംപിയുമായ രമ്യയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയച്ചകേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡയാണ് അറസ്റ്റിലായത്.
സുഹൃത്തിന്റെ ഫോണിൽ നിന്നാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പോലീസ് കണ്ടെത്തി. കേസിൽ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തെന്നും പ്രായപൂർത്തിയാകാത്ത രണ്ടുപേരെ താക്കീത് നൽകി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.
നടൻ ദർശൻ പ്രതിയായ കൊലപാതകക്കേസിൽ ഇരയ്ക്ക് നീതി ലഭിക്കണമെന്ന പോസ്റ്റ് രമ്യ ഷെയർ ചെയ്തിരുന്നു. തുടർന്നാണ് ഒരു സംഘം ആളുകൾ നടിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.