ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ബം​ഗ​ളൂ​രു​വി​ലെ​ത്തും. ന​മ്മ മെ​ട്രോ​യു​ടെ സി​ൽ​വ​ർ ലൈ​ൻ ഉ​ദ്ഘാ​ട​ന​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖ്യ​പ​രി​പാ​ടി. മൂ​ന്നു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ചു ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് മു​ൻ​നി​ർ​ത്തി ഏ​താ​നും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചി​ല​തു വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​താ​യി സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു.