നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
Sunday, August 10, 2025 2:22 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.
വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്.
കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.