"ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിച്ചു': ഓപ്പറേഷന് സിന്ദൂര്‍ മേക്ക് ഇന്‍ ഇന്ത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി
Sunday, August 10, 2025 3:49 PM IST
ബംഗളൂരു: പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ മേക്ക് ഇൻ ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിക്കാൻ നമ്മുടെ സൈന്യത്തിനു കഴിഞ്ഞെന്നും അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു.
രാജ്യത്തെ സാങ്കേതിക വിദ്യയുടെ വിജയമാണ് കണ്ടത്. അതിർത്തി കടന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കാൻ നമ്മുടെ സൈന്യത്തിന് കഴിഞ്ഞു. പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരരെ മണിക്കൂറുകൾക്കുള്ളിൽ മുട്ടുകുത്തിക്കാനായെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നല്‍കിയില്ല.