കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Sunday, August 10, 2025 6:07 PM IST
കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട്ട് യുവാവ് പിടിയിൽ. പെരുമണ്ണ സ്വദേശി സി.കെ. ഉമ്മർ ഫാറൂഖ് (38) ആണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 17 ഗ്രാം എംഡിഎംഎയാണ് പിടിയിച്ചെടുത്തത്.
നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഉമ്മർ ഫാറൂഖ് എന്ന് പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫ്, പന്തീരാങ്കാവ് പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.