സന്തോഷ് കുമാർ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി
Sunday, August 10, 2025 6:15 PM IST
വൈക്കം: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.കെ.സന്തോഷ്കുമാറിനെ തെരഞ്ഞെടുത്തു. വൈക്കത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് സന്തോഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. വി.ബി.ബിനു സ്ഥാനമൊഴിഞ്ഞതോടെയാണ് സന്തോഷിന് നറുക്ക് വീണത്.
പൂഞ്ഞാർ സ്വദേശിയായ സന്തോഷ്കുമാർ ഐഐടിയുസി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. വൈക്കം സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുത്തു.