വോട്ടര്‍ പട്ടിക ക്രമക്കേട് : രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
Sunday, August 10, 2025 6:21 PM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്.
രാഹുല്‍ ഗാന്ധി കാണിച്ചത് പോളിംഗ് ഓഫീസറുടെ രേഖയല്ല. പിന്നെ രാഹുല്‍ കാണിച്ചത് ഏത് രേഖ എന്നും കമ്മീഷന് ചോദിച്ചു. സത്യവാംഗ്മൂലതോടൊപ്പം ഇത് നല്‍കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന് എന്ത് തെളിവാണെന്നും കമ്മീഷൻ ചോദിച്ചു. അന്വേഷണം നടത്തിയപ്പോൾ ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുൻ റാണി അറിയിച്ചു. അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മൗനം പാലിക്കുന്നതിനെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.